Wednesday, April 4, 2018

KARNAN


നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ::

ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്ത്തിയാണ് മംഗലാംകുന്ന് കര്ണന്‍. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്ണന്റെ പ്രത്യേകതകൂടുതല്‍ ഉയരമുള്ള ആനകള്‍ 
കൂട്ടാനകളായെത്തുമ്പോള്പ്പോലും  'നിലവു'കൊണ്ടാണ് കര്ണന്‍ ശ്രദ്ധേയനാവുന്നത്ഉടല്നീളംകൊണ്ടും കര്ണനെ എളുപ്പം തിരിച്ചറിയാനാവുംഎഴുന്നള്ളത്തില്‍ നിരന്നുനില്ക്കുന്ന മറ്റാനകളേക്കാള്‍ കര്ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവുംഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്ണന്േറത്ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്ണന്‍.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്നിന്നാണ് കര്ണന്‍ കേരളത്തിലെത്തുന്നത്വരുമ്പോള്ത്തന്നെ കര്ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നുപേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്േറതായിരുന്നപ്പോള്‍ മനിശ്ശേരി കര്ണനായിരുന്നുമംഗലാംകുന്ന് ആനത്തറവാട്ടിലെത്തി 10 വര്ഷത്തിലേറെയായി.

തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്ണന്‍ പിടിച്ചുനില്ക്കുന്നത്കര്ണനില്‍ ആത്മവിശ്വാസം വളര്ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നുകഴിഞ്ഞ മൂന്നുവര്ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് പാപ്പാന്‍. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്ച്ചയായി ഒമ്പതുവര്ഷം വിജയിയായിരുന്നു കര്ണന്‍. ഇത്തിത്താനം ഗജമേളയിലും കര്ണന്‍ വിജയിയായിട്ടുണ്ട്.

മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്ന ആന പാപ്പാന്മാരുടെ കൈയില്നിന്ന് കഴിവതും അടിവാങ്ങിക്കാതെതന്നെ കാര്യങ്ങള്‍ കഴിക്കുംഅടിയോട് കലശലായ പേടിയുമാണ്ഇഷ്ടഭക്ഷണമായാലും കഷായമായാലും കര്ണന്‍ തെല്ലും വിസമ്മതമില്ലാതെ കഴിക്കുമെന്ന് മംഗലാംകുന്ന് ആനത്തറവാട്ടിലെ പുതുതലമുറക്കാരനായ പ്രവീണ്‍ പറയുന്നുഎന്ജിനിയറിങ് ബിരുദധാരിയായ പ്രവീണ്‍ ആനക്കമ്പംകൊണ്ടുമാത്രം മംഗലാംകുന്നിലേക്ക് തിരികെവന്നതാണ്.

നാല്പത്തിയഞ്ചുവയസ്സില്‍ താഴെമാത്രമാണ് കര്ണന്റെ പ്രായംമംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്പ്പോലും കര്ണന്‍ തിരിച്ചറിയുംവീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്കിട്ടുംവരെ പ്രത്യേകശബ്ദം പുറപ്പെടുവിച്ച് അടുത്തുകൂടുമെന്നും പ്രവീണ്‍ പറയുന്നുഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം സമയത്തുപോലും കര്ണന്‍ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നുഒട്ടേറെ സിനിമകളിലും പരസ്യചിത്രങ്ങളിലുമൊക്കെ കര്ണന്‍ അഭിനയിച്ചിട്ടുമുണ്ട്.


*മഗലാംകുന്ന് കര്ണ്ണന്ആന പിറവികളിലെ അപൂര്വ്വ ജന്മം*
കര്ണ്ണന്എന്നാല്ആനപറമ്പുകളിലെ ആവേശവും ആഗ്രഹവും ആണ്.എന്നാല്കര്ണ്ണന്റെ ഇന്നത്തെ അവസ്ത്ഥ നമ്മള്ക്കെല്ലാം അറിയുന്നത് പോലെ വളരെ ദയനീയമാണ്.നമ്മളെ കൊണ്ട് എന്തു ചെയ്യാന്സാധിക്കും ?ഒരു കാലത്ത് മഗലാംകുന്നുകാരുടെ അല്ല ഇന്നും അക്ഷയ ഖനിതന്നെ യാണ് കര്ണ്ണന്‍.പ്രായത്തെ ബഹുമാനിക്കാത്തവര്‍. പ്രായത്തിലും ഒട്ടും ആനയ്ക്കു ഒഴിവു കൊടുക്കാതെ ഒാടിക്കുകയാണ്.അതിനു പറ്റിയ ആനക്കാരനെയും കിട്ടി എന്നു വേണം പറയാന്‍.നമ്മള്കാണാന്തുടങ്ങിയ കാലം മുതല്എത്രയോ മികച്ച ആനക്കാര്കര്ണ്ണനില്വന്നു പോയി.അവരാരും ആനയെ ഉപദ്രവിക്കാതെ അവരുടെ ഒരു നോട്ടം കൊണ്ടോ ചെറുവിരല്എനക്കം കൊണ്ടു കര്ണ്ണന്മറ്റുള്ളവരെ എല്ലാം നിഷ്പ്രഭരാക്കി.അന്നിട്ടിപ്പോള്അനുയോജ്യമായ വിശ്രമം ആവശ്യം ഉള്ളപ്പോള്അതിനെ ഒരു ജീവിയാണെന്ന പരിഗണന പോലും കൊടുക്കാതെ....
എല്ലാവരും ഇപ്പോഴത്തെ ചട്ടക്കാരനെ പുകഴ്ത്തുന്നു.ആളു വന്നതിനു ശേഷം ആണ് ആന രക്ഷപെട്ടത് ഭേദപെട്ടത് എന്നൊക്കെ.ഇവരോടായി ഒരു ചോദ്യം നിങ്ങള്ഇതിനു മുന്പ് ആനയെ നീരില്നിന്നും അഴിച്ച സമയത്ത് കണ്ടിട്ടുണ്ടോ?ആന എല്ലാ നീരു കാലത്തിനും ശേഷവും ഇങ്ങനെ തന്നെയാണ്.ആന നീരു സമയത്ത് വളരെ കുറവ് തീറ്റയെ എടുക്കു.നീരില്നിന്നും അഴിച്ച് എതാനും ദിവസങ്ങളിലുളില്ആന തീറ്റ എടുത്ത് നില മെച്ചപെടുത്തും. പ്രവശ്യവും അത് ആവര്ത്തിക്കുക മാത്രം ആണ് ഉണ്ടായിട്ടുള്ളത്.അത് ഇപ്പോള്ഏത് ചട്ടക്കാരന്ആയാലും ഒരേപോലെ.
പ്രായമായി വരുന്നു.അതിനുള്ള പരിഗണന കൊടുക്കുന്നുമില്ല.ആയകാലത്ത് ആനയെ ആരും കുത്തിപൊക്കിയിട്ടില്ല.അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല.ഇപ്പോള്പ്രായമായി എന്നു ഒാര്ക്കാത്ത മുതലാളിയും ആനക്കാരനും. കാലത്തിനു ഇടയ്ക്ക്ഒരു ചെറിയ പ്രശനം പോലും ഉണ്ടാക്കിയിട്ടില്ല.എന്നിട്ടും പ്രായത്തില്ഒഴിവില്ലാതെ മത്സരപൂരങ്ങള്ക്ക് കൊണ്ടു പോകുകയും തല പൊക്കാത്തതിനു താടിയ്ക്കു കുത്തലും മര്ദ്ദനവും അതും നോക്കിയാല്തന്നെ പേടിക്കുന്ന ആനയെ.കഷ്ടം.നമ്മള്കര്ണ്ണന്എന്ന ആനയെ സ്നേഹിക്കുന്നുണ്ടെങ്കില്ആനയെ ബുക്ക് ചെയ്യാന്പോകുന്നുണ്ടെങ്കില്ആനയ്ക്ക് ഒരാഴ്ച്ച 3ല്അധികം പരിപാടി ഉണ്ടെങ്കില്ഏല്പ്പിക്കാരിക്കാന്ശ്രമിക്കുക.നമ്മളെല്ലാം കര്ണ്ണന്എന്ന ആനയെ സ്നേഹിക്കുന്നു എങ്കില്നമ്മുക്കിനിയും ഉത്സവപറമ്പുകളില്കാണണ്ണം എന്നു ആഗ്രഹം ഉണ്ടെങ്കില്ആനയ്ക്കു അനുയോജ്യമായ വിശ്രമം അനുവദിക്കാന്നമ്മളാല്കഴിയുന്നത് ചെയ്യുക.അല്ലാതെ ഗ്രൂപ്പുകളില്കര്ണ്ണനുവേണ്ടി അടിയുണ്ടാക്കാതെ പ്രവൃത്തി കൊണ്ടും പ്രാത്ഥനകൊണ്ടും കര്ണ്ണനൊപ്പം നില്ലക്കാന്ശ്രമിക്കുക.ശ്രമിക്കുമെന്ന വിശ്വാസത്തോടും പ്രാര്ത്ഥനയോടും കൂടി ഒരുക്കൂട്ടം കര്ണ്ണന്ആരാധകര്







No comments:

Post a Comment