Wednesday, April 4, 2018

പാമ്പാടി രാജൻ

പാമ്പാടി രാജൻ:

മദ്ധ്യകേരളത്തിലെ ഒരു ആനയാണ് പാമ്പാടി രാജൻകേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലുംതൃശൂർപൂരം  തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . രാജന്റെ ഉയരം 307.8 സെ.മീആണ് തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്.[ തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു.[ലക്ഷണത്തികവുളള  ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻഗജമാണിക്യംഗജരാജരത്നംഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഗജരാജൻഗജകേസരിഗജരെത്നം എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ പാമ്പാടി രാജൻ ഗജമാണിക്യം പട്ടം ലഭിച്ച ഏക ആനയാണ്.[ കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിതാനത് വച്ച് നടക്കുന്ന ഇത്തിതാനം ഗജമേളയിൽ 2006, 2007,2014 എന്നീ വർഷങ്ങളിൽ വിജയിയായിട്ടുണ്ട് പാമ്പാടി രാജൻ .
പ്രശസ്തി[
ആനകൾക്കിടയിൽ പാമ്പാടി രാജൻ "ഒരു സൂപ്പർതാരമാണ്എന്ന് കണക്കാക്കപ്പെടുന്നു ഉയരം കൂടിയതാകണം കാരണം.
നാലമിടത്തിലെ ലേഖനത്തിലെ ലേഖനത്തിൽ എസ്.കുമാർ ഇങ്ങനെ പറയുന്നു -തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തിൽ ഏറ്റവും അധികം പേരും പ്രശസ്തിയും ആവശ്യക്കാരും ഉള്ള ആനഅതു കഴിഞ്ഞാൽപാമ്പാടി രാജൻമംഗലാംകുന്ന് കർണ്ണൻചെർപ്ലശേãരി രാജശേഖരൻമംഗലാംകുന്ന് അയ്യപ്പൻചെരുപ്പുളശ്ശേരി പാർഥൻ,ചിറക്കൽ കാളിദാസൻ, തിരുവമ്പാടി ശിവസുന്ദർ, ഗുരുവായൂർ വലിയ കേശവൻ തുടങ്ങിയ ആനകൾകോടികൾ മറിയുന്ന കേരളത്തിലെ ഉത്സവ വിപണിയിലെ സൂപ്പർതാരങ്ങളാണിവർകോൾഷീറ്റിന്റെ കാര്യത്തിൽ രാമചന്ദ്രനോളം എത്തില്ലെങ്കിലും തിരക്കനുസരിച്ച് അമ്പതിനായിരം മുതൽ ഒരുലക്ഷത്തിനടുത്തൊക്കെ ഇവരിൽ പലർക്കും ഒരുദിവസത്തെ ഏക്കം കിട്ടാറുമുണ്ട്." പാമ്പാടി രാജനെ പറ്റി ഒരു ആൽബം പുറത്തിറങ്ങുകയുണ്ടായി എന്ന് സ്റ്റാർഎലിഫന്റ്സ് എന്ന ആനകളുടെ ഫാൻ വെബ്സൈറ്റ് പറയുന്നു




No comments:

Post a Comment